Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V.d.satheesan

സ​മു​ദാ​യ നേ​താ​ക്ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി ഒ​ഴി​വാ​ക്ക​ണം; സ​തീ​ശ​ന് മു​ന്ന​റി​യി​പ്പു​മാ​യി നേ​താ​ക്ക​ൾ

തി​രു​വ​ന​ന്ത​പു​രം: സ​മു​ദാ​യ നേ​താ​ക്ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി വി.​ഡി.​സ​തീ​ശ​ൻ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സി​ലെ ഒ​രു വി​ഭാ​ഗം രം​ഗ​ത്ത്. എ​സ്എ​ൻ​ഡ‍ി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ മു​ഖ്യ​മ​ന്ത്രി കാ​റി​ല്‍ ക​യ​റ്റി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​തീ​ശ​ന്‍റെ പ​രാ​മ​ര്‍​ശ​മാ​ണ് വി​വാ​ദ​ങ്ങ​ൾ​ക്ക് തു​ട​ക്കം.

തു​ട​ര്‍​ന്ന് സ​തീ​ശ​നെ​തി​രെ വെ​ള്ളാ​പ്പ​ള്ളി​യും എ​ന്‍​എ​സ്എ​സ് നേ​താ​വ് ജി. ​സു​കു​മാ​ര​ന്‍ നാ​യ​രും രം​ഗ​ത്തെ​ത്തി. പി​ന്നാ​ലെ വി​ശ​ദീ​ക​ര​ണ​വു​മാ​യി സ​തീ​ശ​നും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സ​മു​ദാ​യ​ങ്ങ​ളും മ​ത​ങ്ങ​ളും ത​മ്മി​ൽ ശ​ത്രു​ത ഉ​ണ്ടാ​ക​രു​തെ​ന്നും സ​മൂ​ഹ​ത്തി​ൽ ഭി​ന്ന​ത ഉ​ണ്ടാ​ക്ക​രു​തെ​ന്നു​മാ​ണ് കോ​ൺ​ഗ്ര​സ് നി​ല​പാ​ട്.

അ​ത് മാ​ത്ര​മാ​ണ് താ​ൻ പ​റ​ഞ്ഞി​ട്ടു​ള്ള​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ സ​മു​ദാ​യ നേ​താ​ക്ക​ളെ പി​ണ​ക്കേ​ണ്ട​ന്ന നി​ല​പാ​ടി​ലാ​ണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം. ഇ​വ​രെ പി​ണ​ക്കി​യാ​ൽ നാ​ലു ജി​ല്ല​ക​ളി​ൽ പാ​ർ​ട്ടി​ക്ക് തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി​വ​രു​മെ​ന്നും നേ​താ​ക്ക​ൾ പ​റ​യു​ന്നു.

 

 

 

 

Kerala

പു​ന​ർ​ജ​നി കേ​സ്; യു​ഡി​എ​ഫ് പ്ര​തി​പ​ക്ഷ നേ​താ​വി​നൊ​പ്പം: കു​ഞ്ഞാ​ലി​ക്കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​നെ​തി​രാ​യ പു​ന​ര്‍​ജ​നി കേ​സി​ല്‍ പ്ര​തി​ക​രി​ച്ച് മു​സ്‌​ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി. പ്ര​തി​പ​ക്ഷ നേ​താ​വി​നെ​തി​രെ​യു​ള്ള നീ​ക്കം രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലാ​ണെ​ന്ന് കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.

യു​ഡി​എ​ഫ് പ്ര​തി​പ​ക്ഷ നേ​താ​വി​നൊ​പ്പം ഒ​റ്റ​ക്കെ​ട്ടാ​യി നി​ല്‍​ക്കു​മെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം പു​ന​ര്‍​ജ​നി കേ​സി​ല്‍ വി.​ഡി. സ​തീ​ശ​നെ​തി​രെ തെ​ളി​വി​ല്ലെ​ന്ന് വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്നു.

 പു​ന​ര്‍​ജ​നി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ വി.​ഡി.​സ​തീ​ശ​ന് ക്ലീ​ന്‍ ചി​റ്റ് ന​ല്‍​കു​ന്ന റി​പ്പോ​ര്‍​ട്ടാ​ണ് പു​റ​ത്ത് വ​ന്ന​ത്. 2025 സെ​പ്റ്റം​ബ​ര്‍ 19ന് ​ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

Kerala

പു​ന​ര്‍​ജ​നി പ​ദ്ധ​തി കേ​സ്; സ​തീ​ശ​ന് വി​ജി​ല​ന്‍​സ് ക്ലീ​ന്‍ ചി​റ്റ് ന​ൽ​കി​യ റി​പ്പോ​ര്‍​ട്ട് പു​റ​ത്ത്

തി​രു​വ​ന​ന്ത​പു​രം: പു​ന​ര്‍​ജ​നി കേ​സി​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വ് വി. ​ഡി.​സ​തീ​ശ​നെ​തി​രെ തെ​ളി​വി​ല്ലെ​ന്ന് വി​ജി​ല​ന്‍​സ് റി​പ്പോ​ര്‍​ട്ട്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ര്‍ 19ന് ​വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റേ​റ്റ് സ​ർ​ക്കാ​രി​ന് ​ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.

സ​തീ​ശ​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്ക് പ​ണം വ​ന്ന​താ​യി ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ൽ പ​റ​യു​ന്നു. അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​മു​ള്ള കു​റ്റം ചെ​യ്തി​ട്ടി​ല്ലെ​ന്നും റി​പ്പോ​ര്‍​ട്ടി​ലു​ണ്ട്. സ്പീ​ക്ക​റു​ടെ വി​ശ​ദീ​ക​ര​ണ ക​ത്തി​ന് ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് സ​തീ​ശ​ന് വി​ജി​ല​ൻ​സ് ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ​ത്.

സ്പീ​ക്ക​റു​ടെ അ​നു​മ​തി​യി​ല്ലാ​തെ വി.​ഡി.​സ​തീ​ശ​ൻ വി​ദേ​ശ​ത്ത് പോ​യ​താ​യി മു​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ശി​പാ​ർ​ശ ന​ൽ​കി​യി​രു​ന്നു. ഇ​തി​ലാ​ണ് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യോ​ട് സ്പീ​ക്ക​ർ വി​ശ​ദീ​ക​ര​ണം തേ‌​ടി​യ​ത്.

പ്ര​ള​യ​ത്തി​ൽ വീ​ട് ന​ഷ്ട​ട​മാ​യ​വ​ർ​ക്ക് വീ​ട് വ​ച്ചു​ന​ൽ​കാ​ൻ ല​ണ്ട​നി​ലെ ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ​തീ​ശ​ൻ ധ​ന​സ​ഹാ​യം ആ​വ​ശ്യ​പ്പെ​ടു​ന്ന വീ​ഡി​യോ നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. തു​ട​ർ​ന്നാ​ണ് വി​ജി​ല​ൻ​സി​ലേ​ക്ക് പ​രാ​തിയെത്തുന്നത്.

തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് സ്പെ​ഷ്യ​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ യൂ​ണി​റ്റ്- 2 ആ​ണ് 2023 അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. വി​ദേ​ശ​ത്തു​നി​ന്നും സ​മാ​ഹ​രി​ച്ച പ​ണം ഒ​രു ചാ​രി​റ്റ​ബി​ള്‍ സം​ഘ​ട​ന​വ​ഴി കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. എ​ന്നാ​ൽ സ​തീ​ശ​ൻ ഈ ​സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹിയല്ലെന്നും വി​ജി​ല​ൻ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

Kerala

ക​ട​കം​പ​ള്ളി​യു​ടെ ചോ​ദ്യം ചെ​യ്യ​ൽ നീ​ട്ടി​ക്കൊ​ണ്ടു​പോ​യ​ത് എ​ന്തി​ന്; ചോ​ദ്യ​ങ്ങ​ളു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ്

 

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്ത​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ്. സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ൽ സി​പി​എം നേ​താ​ക്ക​ൾ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ ക​ട​കം​പ​ള്ളി​യു​ടെ ചോ​ദ്യം ചെ​യ്യ​ൽ നീ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു. ഇ​തി​നാ​യി സ​ർ​ക്കാ​ർ എ​സ്ഐ​ടി​ക്കു​മേ​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യെ​ന്നും വി.​ഡി. സ​തീ​ശ​ൻ ആ​രോ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ചോ​ദ്യം ചെ​യ്താ​ൽ പാ​ർ​ട്ടി​ക്ക് തി​രി​ച്ച​ടി​യാ​കും.

അതിനാൽ ചോ​ദ്യം ചെ​യ്യൽ മ​ന​പൂ​ർ​വം നീ​ട്ടി​വെ​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി ഇ​ട​പെ​ട്ട​തു​കൊ​ണ്ടാ​ണ് ഇ​പ്പോ​ൾ ഇ​ത് സം​ഭ​വി​ച്ച​ത്. ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന് ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ട്. ക​ട​കം​പ​ള്ളി​യെ ചോ​ദ്യം ചെ​യ്ത​ത് ര​ഹ​സ്യ​മാ​ക്കി വെ​ച്ചു.

എ​സ്ഐ​ടി​യി​ൽ ഇ​പ്പോ​ഴും വി​ശ്വാ​സ​മു​ണ്ട്. സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ക​ട​കം​പ​ള്ളി​യ്ക്ക് പ​ങ്കു​ണ്ടെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ് എ​സ്ഐ​ടി​യു​ടെ ചോ​ദ്യം ചെ​യ്യ​ൽ. കേ​സി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്നും വി.​ഡി.സ​തീ​ശ​ൻ പ​റ​ഞ്ഞു.

Kerala

പോ​റ്റി​യേ കേ​റ്റി​യേ, പോ​ര് മു​റു​കു​ന്നു; പ്ര​തി​പ​ക്ഷ നേ​താ​വ് മെ​റ്റ​ക്ക് ക​ത്ത് ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: പോ​റ്റി​യേ കേ​റ്റി​യേ എ​ന്ന പാ​ര​ഡി ഗാ​നം നീ​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മെ​റ്റ​ക്ക് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ ക​ത്ത് ന​ൽ​കി. പാ​ട്ട് നീ​ക്ക​ണ​മെ​ന്ന് മെ​റ്റ​യോ​ടും യു​ട്യൂ​ബി​നോ​ടും പോ​ലീ​സ് നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ നീ​ക്കം.

കോ​ട​തി​യു​ടെ നി​ർ​ദേ​ശം ഇ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​ഗാ​നം നീ​ക്കം ചെ​യ്യു​ന്ന​ത് മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം പാ​ട്ടി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ ആ​ളു​ടെ മൊ​ഴി പോ​ലീ​സ് ഉ​ട​ൻ രേ​ഖ​പ്പെ​ടു​ത്തും.

പാ​ര​ഡി ഗാ​നം മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന് ആ​രോ​പി​ച്ച് തി​രു​വാ​ഭ​ര​ണ​പാ​ത സം​ര​ക്ഷ​ണ സ​മി​തി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് കു​ഴി​ക്കാ​ല​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. നി​യ​മ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് പാ​ട്ടി​ന്‍റെ അ​ണി​യ പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

ഗാ​ന​ര​ച​യി​താ​വ് ഉ​ൾ​പ്പെ​ടെ നാ​ലു പേ​രെ പ്ര​തി ചേ​ർ​ത്താ​ണ് കേ​സ്. കു​ഞ്ഞ​ബ്‌​ദു​ള്ള, ഡാ​നി​ഷ് മ​ല​പ്പു​റം, സി​എം​എ​സ് മീ​ഡി​യ, സു​ബൈ​ർ പ​ന്ത​ല്ലൂ​ർ എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ. ഖ​ത്ത​റി​ൽ ജോ​ലി ചെ​യ്യു​ന്ന കോ​ഴി​ക്കോ​ട് നാ​ദാ​പു​രം ചാ​ല​പ്പു​റം സ്വ​ദേ​ശി ജി.​പി.​കു​ഞ്ഞ​ബ്ദു​ള്ള​യാ​ണ് പാ​ട്ടെ​ഴു​തി​യ​ത്.

 

Kerala

സ്വ​ർ​ണ​ക്ക​ള്ള​നെ​ന്ന് വി​ളി​ക്ക​രു​ത്; അ​ഭ്യ​ര്‍​ഥ​ന​യു​മാ​യി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: അ​യ്യ​പ്പ​ന്‍റെ സ്വ​ര്‍​ണം ക​ട്ട​വ​നെ​ന്ന് വി​ളി​ക്ക​രു​ത് മു​ൻ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ക​ട​കം​പ​ള്ളി​ക്ക് പ​ങ്കു​ണ്ടെ​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ ന​ൽ​കി​യ മാ​ന​ന​ഷ്‌​ട​ക്കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​ഭ്യ​ര്‍​ഥ​ന​യു​മാ​യി മു​ൻ ദേ​വ​സ്വം മ​ന്ത്രി രം​ഗ​ത്തെ​ത്തി​യ​ത്.

സ്വ​ർ​ണ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​നി​ക്കെ​തി​രെ ന​ട​ത്തി​യ പ​രാ​മ​ർ​ശം ആ​വ​ർ​ത്തി​ക്ക​രു​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ അ​ഭി​ഭാ​ഷ​ക​നോ​ട് ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​വാ​ദം പ​രി​ഗ​ണ​ന​യി​ൽ എ​ടു​ത്ത കോ​ട​തി പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ മ​റു​പ​ടി എ​ന്താ​ണെ​ന്ന് അ​ഭി​ഭാ​ഷ​ക​നോ​ട് ചോ​ദി​ച്ചു.

ത​ന്‍റെ ക​ക്ഷി​യോ​ട് ചോ​ദി​ച്ച ശേ​ഷം മ​റു​പ​ടി ന​ൽ​കാ​മെ​ന്ന് സ​തീ​ശ​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ മൃ​ദു​ൽ ജോ​ൺ മാ​ത്യു മ​റു​പ​ടി ന​ൽ​കി. തു​ട​ർ​ന്ന് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത് 18 ലേ​ക്ക് മാ​റ്റി. എ​ന്നാ​ൽ സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ ക​ട​കം​പ​ള്ളി​ക്ക് പ​ങ്കു​ണ്ടെ​ന്ന് പ​റ​ഞ്ഞ​ത് ഉ​ത്ത​മ​ബോ​ധ്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന് സ​തീ​ശ​ൻ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

 

Kerala

അ​ടി​ത്ത​റ വി​പു​ലീ​ക​രി​ക്കാ​ൻ യു​ഡി​എ​ഫ്; നേ​തൃ​യോ​ഗ​ങ്ങ​ൾ ഉ​ട​ൻ ചേ​രും

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ മി​ക​ച്ച വി​ജ​യ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ടി​ത്ത​റ വി​പു​ലീ​ക​രി​ക്കാ​ൻ നീ​ക്ക​വു​മാ​യി യു​ഡി​എ​ഫ്. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വി​ല​യി​രു​ത്താ​ൻ ഈ​യാ​ഴ്ച കെ​പി​സി​സി, യു​ഡി​എ​ഫ് നേ​തൃ​യോ​ഗ​ങ്ങ​ൾ ചേ​രാ​നാ​ണ് ആ​ലോ​ച​ന.

മി​ഷ​ൻ 2025 എ​ന്ന പേ​രി​ൽ കോ​ൺ​ഗ്ര​സ് ല​ക്ഷ്യ​മി​ട്ട് ന​ട​പ്പാ​ക്കി​യ സം​ഘ​ട​നാ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ ഒ​രു​പ​രി​ധി​വ​രെ വി​ജ​യി​ച്ചെ​ന്നാ​ണ് നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളെ യു​ഡി​എ​ഫി​നോ​ട് അ​ടു​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യം വ​ലി​യൊ​ര​ള​വി​ൽ നേ​ടാ​നാ​യെ​ന്നും വി​ല​യി​രു​ത്ത​ലു​ണ്ട്.

സ​ർ​ക്കാ​രി​നെ​തി​രേ​യു​ള്ള വി​കാ​രം യു​ഡി​എ​ഫ് അ​നു​കൂ​ല വോ​ട്ടാ​യി മാ​റി​യെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഈ ​പി​ന്തു​ണ നി​ല​നി​ർ​ത്താ​നു​ള്ള ത​ന്ത്ര​ങ്ങ​ളും പാ​ർ​ട്ടി ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

Kerala

രാ​ഹു​ലി​നെ​തി​രാ​യ ന​ട​പ​ടി; അ​റ​ബി​ക്ക​ട​ൽ ഇ​ര​മ്പി വ​ന്നാ​ലും എ​ടു​ത്ത നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ല: വി.​ഡി.​സ​തീ​ശ​ൻ

മ​ല​പ്പു​റം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ നി​ല​പാ​ട് ക​ടു​പ്പി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. രാ​ഹു​ലി​നെ​തി​രാ​യ ന​ട​പ​ടി ബോ​ധ്യ​ങ്ങ​ളി​ൽ നി​ന്നെ​ടു​ത്ത തീ​രു​മാ​ന​മാ​ണ്. അ​റ​ബി​ക്ക​ട​ൽ ഇ​ര​മ്പി വ​ന്നാ​ലും എ​ടു​ത്ത നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ല.

രാ​ഷ്ട്രീ​യ​ത്തി​ൽ വി​കാ​ര​ങ്ങ​ൾ​ക്ക് പ്ര​സ​ക്തി​യി​ല്ലെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. അ​തേ​സ​മ​യം യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേസെടുത്തതിനു പിന്നാലെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ മു​ൻ‌​കൂ​ർ​ജാ​മ്യ ഹ​ർ​ജി​യു​മാ​യി കോ‌​ട​തി​യെ സ​മീ​പി​ച്ചു.

ഹ​ർ​ജി തി​ങ്ക​ളാ​ഴ്ച തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ സെ​ക്ഷ​ൻ​സ് കോ​ട​തി​യാ​ണ് പ​രി​ഗ​ണി​ക്കു​ക. യു​വ​തി​യു​മാ​യി ദീ​ര്‍​ഘ​കാ​ല​മാ​യി സൗ​ഹൃ​ദ ബ​ന്ധ​മു​ണ്ട്. എ​ന്നാ​ല്‍ പീ​ഡി​പ്പി‌​ക്കു​ക​യോ ഗ​ർ​ഭഛി​ദ്ര​ത്തി​ന് നി​ര്‍​ബ​ന്ധി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

 

Kerala

സി​പി​എം നേ​താ​ക്ക​ൾ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു: വി.​ഡി.​സ​തീ​ശ​ൻ

കോ​ട്ട​യം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ സി​പി​എം നേ​താ​ക്ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ.​പാ​ർ​ട്ടി സെ​ക്ര​ട്ട​റി​യു​ടെ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ വേ​റെ ആ​രും നോ​മി​നേ​ഷ​ൻ കൊ​ടു​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് സി​പി​എ​മ്മി​ന്‍റെ സ​മീ​പ​നം.

സി​പി​എം നേ​താ​ക്ക​ൾ ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി നാ​മ നി​ർ​ദ്ദേ​ശ​പ​ത്രി​ക ത​ള്ളാ​നും പി​ൻ​വ​ലി​പ്പി​ക്കാ​നും ശ്ര​മി​ക്കു​ക​യാ​ണ്. സി​പി​എ​മ്മി​ന്‍റേ​ത് വി​ചി​ത്ര​മാ​യ ന​ട​പ​ടി​ക​ളെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ​യും കാ​ണാ​ത്ത രീ​തി​ക​ളാ​ണ് ന​ട​ക്കു​ന്ന​ത്. ഒ​പ്പ് സ്വ​ന്ത​മാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ട് പോ​ലും റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ർ എ​തി​ർ​ക്കു​ന്നു.

സി​പി​എം ഫാ​സി​സ്റ്റ് പാ​ർ​ട്ടി​യാ​യി മാ​റു​ക​യാ​ണെ​ന്നും സ​തീ​ശ​ൻ ആ​രോ​പി​ച്ചു. നീ​തി​പൂ​ർ​വ​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നെ സി​പി​എം ത​ട​യു​ന്നു. എ​ന്ത് തോ​ന്നി​വാ​സ​വും കാ​ണി​ക്കാം എ​ന്ന​താ​ണ് ധാ​ര​ണ. എ​ന്തൊ​ക്കെ കാ​ണി​ച്ചാ​ലും സി​പി​എം തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​യി​ക്കി​ല്ല.

നാ​മ നി​ർ​ദ്ദേ​ശ​പ​ത്രി​ക​ക​ൾ ത​ള്ളി​യ​തി​നെ​തി​രെ യു​ഡി​എ​ഫ് കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും വി. ​ഡി.​സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

ശ​ബ​രി​മ​ല​യി​ലെ തി​ര​ക്കി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം സ​ര്‍​ക്കാ​രി​ന്: വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ൻ സ​ര്‍​ക്കാ​രും ദേ​വ​സ്വം ബോ​ര്‍​ഡും പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. ശ​ബ​രി​മ​ല​യി​ലെ ഭ​യാ​ന​ക സാ​ഹ​ച​ര്യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നാ​ണ്.

ശ​ബ​രി​മ​ല​യി​ലെ സ്വ​ര്‍​ണം കൊ​ള്ള​യ​ടി​ച്ച​തി​നു പി​ന്നാ​ലെ തീ​ര്‍​ഥാ​ട​ന കാ​ല​വും സ​ര്‍​ക്കാ​രും ദേ​വ​സ്വം ബോ​ര്‍​ഡും അ​വ​താ​ള​ത്തി​ലാ​ക്കി. വി​ഷ​യ​ത്തി​ൽ ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ണം. ശ​ബ​രി​മ​ല​യി​ല്‍ ഭ​യാ​ന​ക​മാ​യ അ​വ​സ്ഥ​യെ​ന്നാ​ണ് ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞ​ത്.

പ​ന്ത്ര​ണ്ടും പ​തി​മൂ​ന്നും മ​ണി​ക്കൂ​ര്‍ ക്യൂ ​നി​ന്നാ​ണ് പ​ല​രും ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​ത്. ദ​ര്‍​ശ​നം ന​ട​ത്തി​യ പ​ല​ര്‍​ക്കും പ​തി​നെ​ട്ടാം പ​ടി ച​വി​ട്ടാ​നാ​യി​ല്ല. ഭ​ക്ത​ര്‍​ക്ക് കു​ടി​വെ​ള്ളം ന​ല്‍​കാ​നു​ള്ള സം​വി​ധാ​നം പോ​ലും ഒ​രു​ക്കി​യി​ട്ടി​ല്ല.

ആ​വ​ശ്യ​ത്തി​ന് പോ​ലീ​സു​കാ​രെ​യും ഉ​ദ്യോ​ഗ​സ്ഥ​രെ​യും നി​യോ​ഗി​ക്കാ​തെ ഉ​ത്ത​ര​വാ​ദി​ത്ത​ര​ഹി​ത​മാ​യാ​ണ് ദേ​വ​സ്വ​വും സ​ർ​ക്കാ​രും പെ​രു​മാ​റി​യ​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട​മാ​ണ് എ​ല്ലാ​ത്തി​നും കാ​ര​ണ​മെ​ന്നാ​ണ് ദേ​വ​സ്വം മ​ന്ത്രി​യും സ​ർ​ക്കാ​രും പ​റ​യു​ന്ന​ത്.

മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് തു​ട​ങ്ങേ​ണ്ട മു​ന്നൊ​രു​ക്ക​ത്തി​ന് ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് നി​ല​വി​ൽ വ​ന്ന പെ​രു​മാ​റ്റ​ച്ച​ട്ടം ത​ട​സ​മാ​യെ​ന്ന് സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത് അ​പ​ഹാ​സ്യ​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് പ​റ​ഞ്ഞു.

 

 

 

Kerala

ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; വാ​സു​വി​ന്‍റെ അ​റ​സ്റ്റി​ലൂ​ടെ സി​പി​എ​മ്മി​ന്‍റെ പ​ങ്ക് തെ​ളി​ഞ്ഞു: വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: എ​ൻ.​വാ​സു​വി​ന്‍റെ അ​റ​സ്റ്റി​ലൂ​ടെ ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ൽ സി​പി​എ​മ്മി​ന്‍റെ പ​ങ്ക് തെ​ളി​ഞ്ഞെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. കേ​സി​ൽ മു​ന്‍ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ​യും ഇ​പ്പോ​ഴ​ത്തെ ദേ​വ​സ്വം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​നെ​യും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യ​ണം.

സ്വ​ര്‍​ണ​ക്കൊ​ള്ള​യു​ടെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ത്ത് വി.​എ​ന്‍. വാ​സ​വ​ൻ രാ​ജി​വ​യ്ക്ക​ണം. സി​പി​എം നേ​തൃ​ത്വ​വു​മാ​യും സ​ര്‍​ക്കാ​രി​ലെ ഉ​ന്ന​ത​രു​മാ​യും അ​ടു​ത്ത ബ​ന്ധ​മു​ള്ള ആ​ളാ​ണ് വാ​സു. ചി​ല ഘ​ട്ട​ങ്ങ​ളി​ല്‍ ബോ​ര്‍​ഡി​നേ​ക്കാ​ള്‍ വ​ലി​യ അ​ധി​കാ​ര കേ​ന്ദ്ര​മാ​യി​രു​ന്നു വാ​സു.

വാ​സു​വി​ന് മു​ഖ്യ​മ​ന്ത്രി എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കി​യി​രു​ന്നു. അ​തി​നാ​ൽ സി​പി​എം നേ​താ​ക്ക​ൾ​ക്ക് ഒ​ഴി​ഞ്ഞു​മാ​റാ​ൻ പ​റ്റി​ല്ല. വാ​സു ന​ട​ത്തി​യ കൊ​ള്ള​യു​ടെ തു​ട​ര്‍​ച്ചയാ​ണ് പി​ന്നീ​ടു​വ​ന്ന​വ​ർ ചെ​യ്ത​ത്. എ.​പ​ദ്മ​കു​മാ​റി​നെ​യും പി.​എ​സ്.​പ്ര​ശാ​ന്തി​നെ​യും ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

 

 

Kerala

എ​സ്ഐ​ആ​ർ: നി​യ​മ​പോ​രാ​ട്ട​ത്തി​നു​റ​ച്ച് കേ​ര​ളം; എ​തി​ർ​ത്ത് ബി​ജെ​പി

തി​രു​വ​ന​ന്ത​പു​രം: തീ​വ്ര വോ​ട്ട​ര്‍ പ​ട്ടി​ക പ​രി​ഷ്ക​ര​ണ​ത്തി​നെ​തി​രെ (എ​സ്ഐ​ആ​ര്‍) കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ബി​ജെ​പി ഒ​ഴി​കെ​യു​ള്ള ക​ക്ഷി​ക​ള്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തെ പൂ​ര്‍​ണ​മാ​യും പി​ന്തു​ണ​ച്ചു. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ എ​സ്ഐ​ആ​ര്‍ ചോ​ദ്യം ചെ​യ്യാ​നു​ള്ള നി​യ​മോ​പ​ദേ​ശം സ​ര്‍​ക്കാ​രെ​ന്ന നി​ല​യി​ലും രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യെ​ന്ന നി​ല​യി​ലും തേ​ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ യോ​ഗ​ത്തെ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് പു​തു​ക്കി​യ വോ​ട്ട​ർ​പ​ട്ടി​ക നി​ല​വി​ലി​രി​ക്കെ 2002ലെ ​പ​ട്ടി​ക അ​ടി​സ്ഥാ​ന​മാ​ക്കി തീ​വ്ര​വോ​ട്ട​ർ പ​ട്ടി​ക പ​രി​ഷ്ക്ക​ര​ണം ന​ട​പ്പാ​ക്കാ​നു​ള്ള നീ​ക്കം അ​ശാ​സ്ത്രീ​യ​വും ദു​രു​ദ്ദേ​ശ​പ​ര​വു​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

എ​സ്ഐ​ആ​ര്‍ പ്ര​ത്യേ​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ ന​ട​പ്പാ​ക്കു​ന്ന​താ​ണെ​ന്നു​മു​ള്ള ആ​ശ​ങ്ക രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ പ​ങ്കു​വെ​ച്ചു. മു​ഖ്യ​മ​ന്ത്രി പ​ങ്കു​വെ​ച്ച ആ​ശ​ങ്ക​ക​ളോ‌​ട് പൂ​ര്‍​ണ​മാ​യും യോ​ജി​ക്കു​ന്ന​വെ​ന്നും കോ​ട​തി​യി​ല്‍ പോ​യാ​ല്‍ കേ​സി​ല്‍ ക​ക്ഷി​ചേ​രാ​ന്‍ ത​യാ​റാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ പ​റ​ഞ്ഞു.

 

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; എ​ൻ.​വാ​സു​വി​നെ അ​റ​സ്റ്റ് ചെ​യ്യ​ണം: വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ മു​ൻ ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ എ​ൻ.​വാ​സു​വി​നെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ. വാ​സു കു​ടു​ങ്ങു​ന്ന​തോ​ടെ സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ പ​ങ്കു​ള്ള മ​ന്ത്രി​മാ​രും സി​പി​എം നേ​താ​ക്ക​ളും കു​ടു​ങ്ങും.

ശ​ബ​രി​മ​ല​യി​ലെ ദ്വാ​ര​പാ​ല​ക ശി​ല്‍​പ​ങ്ങ​ള്‍ അ​റ്റ​കു​റ്റ​പ​ണി​ക​ള്‍​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​ല്‍ ദേ​വ​സ്വം ബോ​ര്‍​ഡ് അ​നാ​വ​ശ്യ തി​ടു​ക്കം കാ​ട്ടി​യെ​ന്ന് ഹൈ​ക്കോ​ട​തി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​തു​ത​ന്നെ​യാ​ണ് പ്ര​തി​പ​ക്ഷ​വും നി​ര​ന്ത​ര​മാ​യി പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്ന​ത്.

2019 മു​ത​ലാ​ണ് സ്വ​ർ​ണ​ക്കൊ​ള്ള തു​ട​ങ്ങി​യ​തെ​ങ്കി​ലും 2018 മു​ത​ൽ 2025 വ​രെ​യു​ള​ള തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ന​ട​പ​ടി​ക​ൾ കൂ​ടി അ​ന്വേ​ഷ​ണ പ​രി​ധി​ലേ​ക്ക് കൊ​ണ്ടു​വ​ര​ണം. അ​തു​കൊ​ണ്ടു​ത​ന്നെ നി​ല​വി​ലെ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

 

Latest News

Up